Saturday, September 6, 2025

വിശുദ്ധ കാർലോ അക്യൂട്ടിസിനോടുള്ള നൊവേന

St. Carlo Acutis portrait digital artwork with vivid colors and natural background for devotion

(ആമുഖ പ്രാർത്ഥന)

പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളിൽ വന്ന് വസിക്കണമേ. അങ്ങയുടെ വെളിച്ചം കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ, ഈ നൊവേനയിൽ ഞങ്ങൾ അർപ്പിക്കുന്ന പ്രാർത്ഥനകൾ വിശുദ്ധ കാർലോ അക്യൂട്ടിസിന്റെ മദ്ധ്യസ്ഥതയാൽ നേടിത്തരേണമേ. ആമേൻ.

(വിശ്വാസപ്രമാണം, 1 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രീത്വ സ്തുതി  ചൊല്ലുക.)


ദിവസം 1: ദിവ്യകാരുണ്യത്തോടുള്ള സ്നേഹം

ഓ, വിശുദ്ധ കാർലോ അക്യൂട്ടിസ്, ദിവ്യകാരുണ്യത്തെ സ്നേഹിക്കുകയും "ദിവ്യകാരുണ്യം സ്വർഗ്ഗത്തിലേക്കുള്ള എന്റെ ഹൈവേയാണ്" എന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേ, യേശുവിനെ ദിവ്യകാരുണ്യത്തിൽ ആഴത്തിൽ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ വിശ്വാസവും, ഭക്തിയും വർദ്ധിപ്പിക്കണമേ.

(1 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രിത്വ സ്തുതി.)

പ്രാർത്ഥന: ദിവ്യകാരുണ്യനാഥനായ യേശുവേ, വിശുദ്ധ കാർലോ അക്യൂട്ടിസിന്റെ മദ്ധ്യസ്ഥതയാൽ, അങ്ങയുടെ തിരുസാന്നിധ്യം ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കാൻ ഞങ്ങളെ സഹായിക്കേണമേ. ആമേൻ.


ദിവസം 2: സാങ്കേതിക വിദ്യയുടെ ശുശ്രൂഷകൻ

ഓ, വിശുദ്ധ കാർലോ അക്യൂട്ടിസ്, കമ്പ്യൂട്ടറുകളും ഇന്റർനെറ്റും ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാൻ ഉപയോഗിച്ചവനേ, ഈ ഡിജിറ്റൽ ലോകത്തിൽ ഞങ്ങളെ സംരക്ഷിക്കണമേ. സാങ്കേതിക വിദ്യയെ നന്മയ്ക്കായി മാത്രം ഉപയോഗിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

(1 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രിത്വ സ്തുതി.)

പ്രാർത്ഥന: യുവജനങ്ങളുടെ സംരക്ഷകനായ വിശുദ്ധ കാർലോ അക്യൂട്ടിസ്, ഡിജിറ്റൽ ലോകത്തിലെ തിന്മകളിൽ നിന്ന് ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും കാത്തുരക്ഷിക്കണമേ. ആമേൻ.


ദിവസം 3: നിഷ്കളങ്കമായ ജീവിതം

ഓ, വിശുദ്ധ കാർലോ അക്യൂട്ടിസ്, വിശുദ്ധിയുടെ പാതയിൽ ഉറച്ചുനിന്നവനേ, ഞങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും പരിശുദ്ധമായി സൂക്ഷിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. പാപത്തിൽ നിന്നകന്ന് ദൈവത്തിന് പ്രിയപ്പെട്ടവരായി ജീവിക്കാൻ ഞങ്ങളെ സഹായിക്കേണമേ.

(1 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രിത്വ സ്തുതി.)

പ്രാർത്ഥന: വിശുദ്ധിയിൽ വളരാൻ ഞങ്ങൾക്ക് പ്രചോദനം നൽകണമേ, വിശുദ്ധ കാർലോ അക്യൂട്ടിസ്. ആമേൻ.


ദിവസം 4: മിഷനറി തീക്ഷ്ണത

ഓ, വിശുദ്ധ കാർലോ അക്യൂട്ടിസ്, ഈശോയുടെ സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കാൻ തീക്ഷ്ണത കാണിച്ചവനേ, ഞങ്ങളുടെ ജീവിതത്തിലും അങ്ങയുടെ അതേ തീക്ഷ്ണത നൽകണമേ. എല്ലാവരിലേക്കും ദൈവസ്നേഹം എത്തിക്കാൻ ഞങ്ങൾക്ക് ശക്തി നൽകണമേ.

(1 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രിത്വ സ്തുതി.)

പ്രാർത്ഥന: മിഷനറി തീക്ഷ്ണതയുടെ മാതൃകയായ കാർലോ അക്യൂട്ടിസ്, ലോകത്തിൽ ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ആമേൻ.


ദിവസം 5: പാവങ്ങളോടുള്ള സ്നേഹം

ഓ, വിശുദ്ധ കാർലോ അക്യൂട്ടിസ്, ദരിദ്രരെ സ്നേഹിക്കുകയും അവരെ സഹായിക്കുകയും ചെയ്തവനേ, ഞങ്ങളിലും ആ സ്നേഹം നിറയ്ക്കണമേ. ഞങ്ങൾക്ക് ചുറ്റുമുള്ള ആവശ്യക്കാരെ തിരിച്ചറിയാനും അവരെ സഹായിക്കാനും ഞങ്ങളെ സഹായിക്കണമേ.

(1 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രിത്വ സ്തുതി.)

പ്രാർത്ഥന: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃകയായ കാർലോ അക്യൂട്ടിസ്, പാവങ്ങൾക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ. ആമേൻ.


ദിവസം 6: സഹനത്തോടുള്ള സ്നേഹം

ഓ, വിശുദ്ധ കാർലോ അക്യൂട്ടിസ്, രോഗാവസ്ഥയിലും പുഞ്ചിരിയോടെ വേദനകൾ സഹിച്ചവനേ, ഞങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും സഹനങ്ങളും യേശുവിന്റെ പീഡാസഹനങ്ങളോട് ചേർത്ത് അർപ്പിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

(1 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രിത്വ സ്തുതി.)

പ്രാർത്ഥന: ഞങ്ങളുടെ എല്ലാ വേദനകളിലും ഞങ്ങൾക്ക് ശക്തി നൽകണമേ, വിശുദ്ധ കാർലോ അക്യൂട്ടിസ്. ആമേൻ.


ദിവസം 7: പരിശുദ്ധ അമ്മയോടുള്ള ഭക്തി

ഓ, വിശുദ്ധ കാർലോ അക്യൂട്ടിസ്, പരിശുദ്ധ അമ്മയോടുള്ള അഗാധമായ ഭക്തിയാൽ നിറഞ്ഞവനേ, പരിശുദ്ധ കന്യകാ മറിയത്തെ ഈശോ ആഗ്രഹിച്ച പോലെ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ ജീവിതത്തിൽ അവൾ ഞങ്ങളുടെ അമ്മയും മദ്ധ്യസ്ഥയും ആകട്ടെ.

(1 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രിത്വ സ്തുതി.)

പ്രാർത്ഥന: പരിശുദ്ധ അമ്മയുടെ വിശ്വസ്ത ദാസനായ കാർലോ അക്യൂട്ടിസ്, ദൈവമാതാവിനോടുള്ള ഭക്തിയിൽ വളരാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ.


ദിവസം 8: വിശ്വസ്തത

ഓ, വിശുദ്ധ കാർലോ അക്യൂട്ടിസ്, ദൈവത്തോടും സഭയോടും വിശ്വസ്തനായിരുന്നവനേ, ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ എപ്പോഴും വിശ്വസ്തതയോടെ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. പ്രലോഭനങ്ങളിൽ വീഴാതെ, സത്യത്തിൽ നിലനിൽക്കാൻ ഞങ്ങൾക്ക് ശക്തി നൽകണമേ.

(1 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രിത്വ സ്തുതി.)

പ്രാർത്ഥന: വിശ്വസ്തതയുടെ മാതൃകയായ കാർലോ അക്യൂട്ടിസ്, ഞങ്ങളുടെ ജീവിതയാത്രയിൽ വഴിതെറ്റിപ്പോകാതെ സൂക്ഷിക്കണമേ. ആമേൻ.


ദിവസം 9: സ്വർഗ്ഗീയ ലക്ഷ്യം

ഓ, വിശുദ്ധ കാർലോ അക്യൂട്ടിസ്, സ്വർഗ്ഗീയതയിൽ മാത്രം ദൃഷ്ടി പതിപ്പിച്ചവനേ, ഈ ലോകത്തിന്റെ നശ്വരമായ കാര്യങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ. സ്വർഗ്ഗീയ നിത്യതയെ ലക്ഷ്യമാക്കി ജീവിക്കാൻ ഞങ്ങൾക്ക് പ്രചോദനം നൽകണമേ.

(1 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രിത്വ സ്തുതി.)

പ്രാർത്ഥന: സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടിയായ കാർലോ അക്യൂട്ടിസ്, അങ്ങയുടെ മദ്ധ്യസ്ഥതയാൽ ഞങ്ങൾ ദൈവരാജ്യത്തിൽ എത്താൻ ഞങ്ങളെ സഹായിക്കേണമേ. ആമേൻ.


ഉപസംഹാര പ്രാർത്ഥന

"ഓ, വിശുദ്ധ കാർലോ അക്യൂട്ടിസ്, ഞങ്ങളുടെ ഈ നൊവേന പ്രാർത്ഥനകൾ ദൈവതിരുമുൻപിൽ സമർപ്പിക്കണമേ. ഞങ്ങളുടെ ഈ പ്രത്യേക നിയോഗങ്ങളും (നിങ്ങളുടെ നിയോഗം മനസ്സിൽ ധ്യാനിക്കുക) ദൈവത്തിൻ്റെ ഇഷ്ടപ്രകാരം നിറവേറ്റിത്തരണമേ. ഈശോയുടെ തിരുഹൃദയത്തിലൂടെ, അമ്മയുടെ വിമലഹൃദയത്തിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ."

(എല്ലാ ദിവസവും ഈ പ്രാർത്ഥനയോടെ നൊവേന അവസാനിപ്പിക്കുക.)


St Carlo Acutis Novena Prayer Malayalam PDF Download

Disclaimer:
ഈ പ്രാർത്ഥന കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളതല്ല. വ്യക്തിപരമായ ഭക്തിക്കായി ഒരു വിശ്വാസി തയ്യാറാക്കിയതാണിത്. ഔദ്യോഗിക പ്രാർത്ഥനകൾക്ക് സഭയുടെ അംഗീകാരമുള്ള പുസ്തകങ്ങൾ ഉപയോഗിക്കുക.

No comments: